Posted On
date_range Updated On
date_range ഏഴ് വയസ്സുകാരിക്ക് പീഡനം; 67കാരന് 15 വർഷം കഠിനതടവ്
പട്ടാമ്പി: ഏഴ് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന് 15 വർഷം കഠിന തടവും 85,000 രൂപ പിഴയും. എടപ്പലം കങ്കറുത്ത് വീട്ടിൽ വേലായുധനെയാണ് (67) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. പൊരിയും വെള്ളവും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
2019 ജൂണിൽ കൊപ്പം പൊലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സബ് ഇൻസ്പെക്ടർമാരായ ഫക്രുദീൻ, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.