Posted On
date_range Updated On
date_range എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂൾ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി; യുവാവ് അറസ്റ്റിൽ
മലപ്പുറം: എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂൾ ബസിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. സ്കൂൾ ബസ് ക്ലീനറും മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശിയുമായ മുഹമ്മദ് ആഷിഖാണ് (28) കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായത്.
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. ആഷിഖിനെ കോടതി റിമാൻഡ് ചെയ്തു. അതേസമയം, ആഷിഖിനേയും സഹോദരിയേയും ഒരുസംഘം ആളുകൾ വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.