Posted On
date_range Updated On
date_range ബൈക്കിൽ കാറിടിപ്പിച്ച് 26 ലക്ഷം രൂപ കവർച്ച: രണ്ടുപേർകൂടി അറസ്റ്റിൽ
നിലമ്പൂർ: ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിപ്പിച്ചു വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വടപുറം സ്വദേശികളായ ഇലവൻമൂട്ടിൽ സനു തോമസ് (29), പൂളക്കുളങ്ങര മുനീബ് റഹ്മാൻ (25) എന്നിവരെയാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന പണമാണ് കാറിലെത്തിയ പ്രതികൾ കവർന്നത്. കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ പ്രതികൾ കെ.എൻ.ജി പാതയിൽ കുണ്ടോട് വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി യുവാവിനെ ബലമായി കാറിൽ കയറ്റുകയായിരുന്നു. പണം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.