Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ
തളിപ്പറമ്പ്: പതിമൂന്ന് കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയോധികനെ പോക്സോനിയമപ്രകാരം അറസ്റ്റ് ചെയ്തു. കുപ്പം മുക്കോണം സ്വദേശി നാരായണനെയാണ് (65) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.
അന്നേ ദിവസം രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മാതാവ് എവിടെപ്പോയെന്ന് അന്വേഷിക്കുകയും കുട്ടിയെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. നരിക്കോട് ടൈലറായി ജോലി ചെയ്ത് വരികയാണ് നാരായണൻ. ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.