വില്‍സണ്‍
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: 58കാരന് 35 വർഷം തടവും 80,000 രൂപ പിഴയും
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58കാരന് 35 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചു. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പതുമാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ.എസ്. സന്ദീപ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ സി.ഐ. സൈജു കെ. പോൾ ആണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.