പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ്​ ബലാത്സംഗം ചെയ്​തു; മനംനൊന്ത്​ സഹോദരൻ ആത്മഹത്യ ചെയ്​തു

ജോധ്​പൂർ: രാജസ്​ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ്​ ബലാത്സംഗം ചെയ്​തതായി പരാതി. പിതാവ്​ സഹോദരിയെ ആക്രമിച്ച സംഭവം അറിഞ്ഞതിന്​ പിന്നാലെ സഹോദരൻ ആത്മഹത്യ ചെയ്​തതായും പൊലീസ്​. രാജസ്​ഥാനിലെ ജലോർ ജില്ലയിലാണ്​ സംഭവം.

പിതാവ്​ ബലാത്സംഗം ചെയ്​ത വിവരം പെൺകുട്ടി​ അടുത്ത ബന്ധുവിനോട് വിവരിക്കുന്നതിന്‍റെ ഓഡിയോ പുറത്തായതോടെയാണ് സഹോദരൻ​​ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. 32 മിനിറ്റ്​ നീണ്ട ഓഡിയോ ക്ലിപ്പിന്‍റെ അടിസ്​ഥാനത്തിൽ ശനിയാഴ്ച പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു. അതേദിവസം തന്നെയാണ്​ പെൺകുട്ടിയുടെ സഹോദരൻ സച്ചോർ പ്രദേശത്തെ നർമദ കനാലിൽ ചാടിമരിച്ചത്​. പൊലീസ്​ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്​ മുമ്പ്​ തന്നെ പിതാവ്​ ഇവിടെനിന്നും കടന്നുകളഞ്ഞതായും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പൊലീസ്​ രേഖ​െപ്പടുത്തി.

പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാ​െമന്ന വ്യാജേന പെൺകുട്ടിയെ പിതാവ്​ കാറിൽ കയറ്റികൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, എ​ന്നാണെന്നോ എവിടെവെച്ച​ാ​ണെന്നോ ഓഡിയോ ക്ലിപ്പിൽ പറയുന്നില്ല. കടയിൽ പോകാൻ സഹോദരനെയും ഒപ്പം കൂട്ടണമെന്ന്​ മാതാവ്​ നിർദേശിച്ചെങ്കിലും അയാൾ സമ്മതിച്ചില്ലെന്നും പെൺകുട്ടി പറയുന്നു.

നേരത്തേ, ഉറക്കത്തിൽ പിതാവ്​ തന്നെ ലൈംഗികാക്രമണത്തിന്​ ​വിധേയമാക്കിയതായും കൂടാതെ കുടുംബക്കാരോട്​ പോലും സംസാരിക്കാനോ വീടിന്​ പുറത്തുപോകാനോ പിതാവ്​ അനുവദിക്കില്ലെന്നും പറയുന്നു. പിതാവിന്‍റെ പെരുമാറ്റത്തിനെതിരെ ഒരിക്കൽ ശബ്​ദമുയർത്തി സംസാരിച്ചപ്പോൾ മാതാവ്​ ത​േന്നാട്​ ആക്രോശിച്ചുവെന്നും പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പിൽ പറയുന്നു.

Tags:    
News Summary - Rajasthan Girl Allegedly Raped By Father Brother Dies By Suicide Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.