പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വൈദികന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. എറണാകുളം ഇടപ്പള്ളി തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ -20), കളമശ്ശേരി വട്ടേക്കുന്നിൽ സാദിഖ് (കുഞ്ഞൻ -18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽവെച്ചിരുന്ന, പള്ളി വികാരി ഫാദർ ജയിംസിന്റെ ബൈക്കാണ് മോഷ്ടിച്ചത്.
കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര എസ്.ഐ കെ. സുനുമോൻ, പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്, വിമലേഷ്, മോണിക്കുട്ടൻ, അനീസ്, സജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.