അരവിന്ദ് ഗോപി
Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപിച്ചയാൾ പിടിയിൽ
കോതമംഗലം: പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപിച്ചയാൾ പിടിയിൽ. പോത്താനിക്കാട് കല്ലട പൂതപ്പാറ ഭാഗത്ത് ജന്മിയാംകുളം വീട്ടിൽ അരവിന്ദ് ഗോപിയെയാണ് (23) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് കഴിഞ്ഞ 19ന് നടന്ന തെരഞ്ഞെടുപ്പിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ ആക്രമിച്ചത് തടയാന് ശ്രമിച്ച വാഴക്കുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്. ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്.സി.പി.ഒ അജീഷ് കുട്ടപ്പൻ, സി.പി.ഒ ജീസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.