ഷിജാസ്
Posted On
date_range Updated On
date_range പെട്രോൾ ടാങ്ക് മോഷ്ടാവ് പിടിയിൽ
പെരുമ്പാവൂർ: രാത്രി പിക്അപ് വാഹനത്തിൽ കറങ്ങിനടന്ന് റോഡരികിൽ കാണുന്ന മോട്ടോർ ബൈക്കുകളുടെ പെട്രോൾ ടാങ്ക് മോഷ്ടിക്കുന്നയാൾ പിടിയിൽ. പെരുമ്പാവൂർ പള്ളിക്കവല മൊല്ല വീട്ടിൽ ഷിജാസിനെയാണ് (31) പൊലീസ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് നടത്തിയ പ്രത്യേക പട്രോളിങ്ങിനിടയിലാണ് ഇയാളെ അല്ലപ്ര ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബൈക്ക് മെക്കാനിക്കാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ ഒ.എസ്. രാധാകൃഷ്ണൻ, സി.വൈ. ജോയി, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എസ്. സാബു, ജിഞ്ചു കെ. മത്തായി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.