ഓപ്പറേഷൻ തൂഫാൻ: 5,200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കോഴിക്കോട്: രാമനാട്ടുകരയിൽ നിന്നും 5,200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വാടകവീട്ടിലും സ്കൂട്ടറിന്റെ ഡിക്കിയിലുമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ അടങ്ങിയ പാക്കറ്റുകളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫയെ (52) ഫറോക്ക് പൊലീസ് പിടികൂടി. ശനിയാഴ്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപം നീലിത്തോട് പാലത്തിനടുത്ത് വീട്ടിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആറു ചാക്കിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും 180 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് സ്കൂട്ടറും പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുകയാണ് ഇയാൾ. കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട് വാടകക്ക് എടുത്തത് നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കാനാണെന്നും രാമനാട്ടുകര ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും ഇതു വാങ്ങാൻ കടയിൽ വരാറുണ്ടെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ആർക്കൊക്കെയാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുന്നതെന്നും ആരിൽ നിന്നാണ് വാങ്ങുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Operation Toofan: 5,200 packets of banned tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.