Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ
കാക്കനാട്: സംസ്ഥാനത്തിന് അകത്തും പുറത്തും രാസ ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ഒകോൻഖോ ഇമ്മാനുവൽ ചിതുബേ (32) ബംഗളൂരുവിൽ നിന്നാണ് അറസ്റ്റിലായത്.
മാർച്ച് ഒന്നിന് കളമശ്ശേരിക്ക് സമീപം കങ്ങരപ്പടിയിൽനിന്ന് എം.ഡി.എം.എയുടെ വൻ ശേഖരവുമായി ഷെമീം ഷാ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ഒകോൻഖോയുടെ പങ്ക് വ്യക്തമായത്. അറസ്റ്റ് ചെയ്ത പ്രതിയെ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.