വൈപ്പടി കുത്തിനി ഫാത്തിമ
കൽപറ്റ: കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ 17കാരൻ പിടിയിൽ. ആവശ്യപ്പെട്ട പണം നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് മൊഴി. പിടിയിലായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. മേയ് 24നാണ് വെണ്ണിയോട് കോട്ടപണം നൽകാത്തത് കൊലപാതകത്തിലേക്ക് നയിച്ചുത്തറയിൽ ഒറ്റക്കു താമസിക്കുന്ന വൈപ്പടി കുത്തിനി ഫാത്തിമയെ (85)യെ മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളിചുറ്റി കൊലപ്പെടുത്തിയത്. പിടിയിലായ കുട്ടി മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ അക്രമങ്ങൾ നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി രണ്ടു തവണ കുട്ടിക്കെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേയ് 24ന് വൈകീട്ടോടെയാണ് ഫാത്തിമയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു. കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കും ഇടതുവാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നു.
സംഭവശേഷം പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന കേസിൽ ജില്ല പൊലീസ് മേധാവി അരുൺ കെ. പവിത്രന്റെ നിർദേശ പ്രകാരം കൽപറ്റ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയിലേക്ക് എത്തുന്നത്. അന്വേഷണ സംഘത്തിൽ കൽപറ്റ ഡിവൈ.എസ്.പി അഷ്‌റഫ് തേങ്ങലക്കണ്ടിയിൽ, ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, പി.വി സജീവ്, ടി.പി. രാജേഷ്, സബ് ഇൻസ്‌പെക്ടർമാരായ എൻ.വി. ഹരീഷ്കുമാർ, എൻ. വിപിൻ, ഇ.കെ. രമ്യ, എ.എസ്.ഐ ബിജു വർഗീസ്, എസ്.സി.പി.ഒമാരായ ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, മുഹമ്മദ് ഷമീർ, സി.പി.ഒമാരായ എം.എ. ശിഹാബ്, പി. നിഷാദ്, ഇ.എസ്. ശ്രീജേഷ്, പി.ബി. അജിത്, ടി.ആർ. രജീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.