കാറിൽ യാത്ര പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു; മുംബൈയിൽ ഏഴു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 36കാരൻ അറസ്റ്റിൽ

മുംബൈ: സ്കൂൾ വിദ്യാർഥികളായ ഏഴ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 36കാരൻ അറസ്റ്റിൽ. 14,15 വയസുള്ള കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. മുംബൈയിലെ മാൽവാനി എന്ന പ്രദേശത്താണ് സംഭവം. പെൺകുട്ടികളെ കാറിൽ യാത്ര പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

വാഹനത്തിൽ കയറ്റി കൊണ്ടുപോയ ശേഷം പൊതുവഴിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോസ്കോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങ​നെ: ഇയാളുടെ ക്രൂരതക്കിരയായ 14 വയസുള്ള പെൺകുട്ടി രാവിലെ 7.30ഓടെ സ്കൂളിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. സാന്താക്രൂസിലെ മാൽവാനിയിലാണ് ഈ പെൺകുട്ടി പഠിക്കുന്നത്. അവളും സഹപാഠികളായ മറ്റു പെൺകുട്ടികളും സ്കൂൾ പരിസരത്ത് നിൽക്കവെ, പ്രതി അവരെ സമീപിക്കുകയായിരുന്നു. അയാൾ അ​വരോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്തു. ഒരേ സ്ഥലത്ത് പതിവായി കാണണമെന്നും കാറിൽ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞു. ഭയന്നുപോയ പെൺകുട്ടികൾ ബഹളം വെച്ചു. ഇവരുടെ ബഹളം ​കേട്ട് ഗ്രാമവാസികൾ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി മുമ്പും സമാനകുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Mumbai Police arrest 36 year old man for molesting seven schoolgirls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.