വളർത്തുനായ നിർത്താതെ കുരച്ചു; മധ്യപ്രദേശിൽ ഉടമസ്ഥയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി

ഇൻഡോർ: വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയു​ടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു.

നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെച്ചു. ബഹളം കേട്ട് നായയുടെ ഉടമസ്ഥയായ സ്ത്രീ വീടിന് പുറത്തേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ അവർ റോഡിലേക്ക് മറിഞ്ഞുവീണു. ബഹളം കേട്ട് എത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Man kills woman after her dog barked at him in madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.