Posted On
date_range Updated On
date_range ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി
ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തെ ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.