പതിനഞ്ചുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതിന്​ നാൽപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പൊലീസി​െൻറ പിടിയിലായത്.

കല്ലാശാരിയായ ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകി സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം ആണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവർത്തിച്ചു.

ചൈൽഡ് ലൈനി​െൻറ  പരാതിയെ തുടർന്നാണ്​ പൊലീസ്​ നടപടി എടുത്ത്​. പോക്സോ നിയമ പ്രകാരമാണ്​ അറസ്​റ്റ്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറസ്​റ്റിലായ മനോജ്​


 


Tags:    
News Summary - man arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.