Posted On
date_range Updated On
date_range ഓട്ടോയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ അനീഷ് കുമാറിനെയാണ് (26) വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്.
കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ രജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.