അസറുദ്ദീൻ
Posted On
date_range Updated On
date_range അവിവാഹിതകളായ സ്ത്രീകളെ വലയിലാക്കി പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: വിവാഹ ആപ് വഴി അവിവാഹിതകളായ സ്ത്രീകളെ വലയിലാക്കി അവരിൽനിന്ന് പണവും ആഭരണവും കൈക്കലാക്കുന്ന യുവാവ് പിടിയിൽ. ആലപ്പുഴ അവലുക്കുന്ന് പൂവത്ത് അസറുദ്ദീനെയാണ് (36) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രമുഖ വിവാഹാന്വേഷണ ആപ് വഴി അവിവാഹിതകളായ സ്ത്രീകളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കും.
ഇത് മുതലെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി വിശ്വാസമാർജിക്കുകയും ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.