Posted On
date_range Updated On
date_range മണ്ണഞ്ചേരിയിൽ വീടുകൾക്ക് നേരെ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ
മണ്ണഞ്ചേരി: വീടുകൾക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അവലൂക്കുന്ന് ചിറ്റേഴത്ത് വടക്കേ കൊച്ചുതറ സഞ്ജു രാജ്(25)നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ പെൺകുട്ടിയെ വഴിയരികിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ച കേസിലെയും പ്രതിയാണ് ഇയാൾ.
പ്രദേശത്തെ സംഘർഷാവസ്ഥ മുതലാക്കുവാനാണ് പ്രതി വീടുകൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ പി.കെ.മോഹിത്, എസ്.ഐ കെ.ആർ.ബിജു, സി.പി.ഒമാരായ ഷാനവാസ്, കൃഷ്ണ രാജ്, ഷൈജു, ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരുകേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.