Posted On
date_range Updated On
date_range കാമുകിയെ ആകർഷിക്കാൻ പതിമൂന്നോളം ആഡംബര ബൈക്കുകൾ മോഷ്ടിച്ചു; കാമുകൻ അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയിൽ കാമുകിയെ ആകർഷിക്കാൻ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ കല്യാൺ ഏരിയയിലെ ശുഭം ഭാസ്‌കർ പവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ച 13 ബൈക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കാമുകിയെ ആകർഷിക്കുന്നതിന് വേണ്ടി പ്രതി വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ സച്ചിൻ ഗുഞ്ചാൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് ശുഭം ഭാസ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ ലാത്തൂർ, സോലാപൂർ, പൂനെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ 13 ബൈക്കുകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.