Posted On
date_range Updated On
date_range പോക്സോ കേസിൽ മദ്രസ അധ്യാപകന് 67 വർഷം തടവ്
കൊച്ചി: ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65,000 പിഴയ്ക്കും ശിക്ഷിച്ചു. എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാർ (55)നെയാണ് ശിക്ഷിച്ചത്.
തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജനുവരി 19നാണ് സംഭവം. പരാതി ലഭിച്ച ഉടനെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം. കഴ്സൻ, സബ് ഇൻസ്പെക്ടർമാരായ കെ.പി, എൽദോ, സുരേഷ് കുമാർ സി.പി.ഒമാരായ എ.ആർ. ജയൻ, ബിന്ദു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പൊലീസുദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.