മയക്കുമരുന്നുമായി പിടിയിലായവർ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി വലപ്പാട്ട് രണ്ടു പേർ പിടിയിൽ
തൃപ്രയാർ: എക്സൈസ് വകുപ്പിന്റെ ‘ഓപറേഷൻ തണ്ടർ’ പരിപാടിയുമായി ബന്ധപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ ജെ. ഹരികൃഷ്ണയും സംഘവും വലപ്പാട് പള്ളിപ്പുറം ഭാഗത്തെ വീട്ടിൽനിന്ന് 2.6 ഗ്രാം എം.ഡി.എം.എ, 3.18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പെരിങ്ങോട്ടുകര പുത്തൻപുരയ്ക്കൽ നിതിൻ (31), താന്ന്യം പഴേടത്ത് അനീഷ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. വലപ്പാട്, തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരാണിവർ.
പ്രിവന്റീവ് ഓഫിസർമാരായ കെ.കെ. ഉണ്ണികൃഷ്‌ണൻ, ടി.ആർ. സുനിൽ, കെ.വി. രാജേഷ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.കെ. ബാബു, വി.എം. സിബിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ജി. ഷാജു, അരുൺ മോഹൻ, ടി.യു. ഹരികൃഷ്‌ണൻ, ഡ്രൈവർ വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.