പ്രതി ത്രിദീപനെ തെളിവെടുപ്പിന് ഇരിങ്ങാലക്കുട നഗരസഭയിൽ എത്തിച്ചപ്പോള്‍
ഇരിങ്ങാലക്കുട: നഗരസഭയിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ കാഷ്യർ ത്രിദീപനെ നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്തിൽ സൈബർ പൊലീസ് ഉൾപ്പെട്ട സംഘം തെളിവെടുപ്പിന് എത്തിയത്. നഗരസഭയിലെ കമ്പ്യൂട്ടറിലെ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തി. ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്ന കമ്പ്യൂട്ടറായതിനായി ഇത് പിടിച്ചെടുത്തിട്ടില്ല. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയോടെയാണ് തീർന്നത്.
2024 മുതൽ 2026 വരെ കാഷ്യറായിരുന്ന കോണത്തുകുന്ന് സ്വദേശി ത്രിദീപൻ നഗരസഭയില്‍നിന്ന് ബാങ്കില്‍ അടയ്ക്കാതെ തിരിമറി നടത്തിയത് 99.70 ലക്ഷമെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. മാര്‍ച്ച് 23ന് നഗരസഭ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് 14 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അത് 46 ലക്ഷം രൂപയായി വർധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറി എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജി.ഡി ഓഫിസില്‍ നിന്നുള്ള അന്വേഷണ സംഘവും എത്തി പരിശോധിച്ചു. ഇതിന് പിന്നാലെയാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
ജി.ഡി ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം നടത്തിയ അന്വേഷണത്തില്‍ തിരിമറി കണ്ടെത്തിയതിന്റെ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ത്രിദീപനെ അന്വേഷണവിധേയമായി കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സസ്‌പെൻഡ് ചെയ്തിരുന്നു. കൃഷി വകുപ്പില്‍നിന്ന് പുനര്‍ വിന്യാസത്തിന്റെ ഭാഗമായിട്ടാണ് ത്രിദീപന്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ എത്തിയത്. 2014ലാണ് കാഷ്യറായത്.
ബാങ്കില്‍ തുക അടച്ചതായി കാണിച്ച് കൃത്രിമമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് തയാറാക്കി ഓഡിറ്റിന് ഹാജരാക്കിയെന്നും പ്രതിദിന കലക്ഷന്‍ തുക ബാങ്കില്‍ അടച്ചില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയിൽ നേരിട്ട് നികുതി അടച്ചിരുന്നവരിൽ നിന്നാണ് ബാങ്കിൽ തുക അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി തട്ടിപ്പ് നടത്തിയത്. നികുതി അടച്ച പലർക്കും വീണ്ടും അടയ്ക്കാൻ നഗരസഭയിൽനിന്ന് നോട്ടീസ് ലഭിക്കുന്നുണ്ട്. നികുതി അടച്ച രസീറ്റുമായി എത്തിയാണ് പലരും ഒത്തുതീർപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.