ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം, യുവാവ് അറസ്റ്റിൽ, ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ

കടയ്ക്കൽ: ഏഴുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി സച്ചുവിനെയാണ് (23) പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

മിഠായിയും പലഹാരങ്ങളും നൽകി പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കുട്ടി ക്രൂരതയ്ക്ക് ഇരയായത്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടിയെ ഇവർ പീഡനത്തിനിരയാക്കി വരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയാകുന്നത് നേരിൽക്കണ്ട ബന്ധുവാണ് വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചത്.

ചൈൽഡ്‌ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇരയായ പെൺകുട്ടിക്ക് ചൈൽഡ്‌ലൈൻ അധികൃതരുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകിവരുകയാണ്.

Tags:    
News Summary - Youth arrested in rape incident involving seven-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.