representational image
Posted On
date_range Updated On
date_range ബേപ്പൂരിൽ ലോഡ്ജിന്റെ മറവിൽ മദ്യവിൽപന: പ്രതിയെ അറസ്റ്റ് ചെയ്തു
ബേപ്പൂർ: ബേപ്പൂരിൽ ലോഡ്ജിന്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പത്ത് കാട്ടിൽ വൈഷ്ണവത്തിൽ നെല്ലിക്കോട് ജയനാഥൻ (61) എന്നയാളാണ് അറസ്റ്റിലായത്.
ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപത്ത് ലോഡ്ജ് നടത്തുന്ന ഇയാൾ അന്തർസംസ്ഥാന തൊഴിലാളികൾക്കും മറ്റുമാണ് മദ്യവില്പന നടത്തിയത്. ലോഡ്ജ് കേന്ദീകരിച്ച് മദ്യവിൽപന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി പൊലീസ് പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ ആറ് ലിറ്റർ വിദേശമദ്യവുമായി ലോഡ്ജ് പരിസരത്ത് എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.