Posted On
date_range Updated On
date_range അഭിഭാഷകയെ പീഡിപ്പിച്ച കേസ്; അഭിഭാഷകന്‍റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: യുവ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യാപേക്ഷ തള്ളി. ഹൈകോടതിയിലെ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ. നാഥിന്റെ (28) ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്. അഭിഭാഷകയുടെ പരാതിയിൽ 21ന് അറസ്റ്റിലായ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
എറണാകുളത്തെ ഹോട്ടലിലും വാഗമണ്ണിലും എത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.