അർഷദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ
Posted On
date_range Updated On
date_range മയക്കുമരുന്ന് കൈവശം വെച്ചതിന് അർഷാദിനെതിരെ കാസർകോടും കേസ്
കാക്കനാട്: ഇരുചക്രവാഹനത്തിൽ കേരളം വിടാനുള്ള ശ്രമത്തിനിടെയാണ് ഇടച്ചിറ കൊലക്കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്. മഞ്ചേശ്വരത്തുവെച്ച് പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വാഹനം ഉപേക്ഷിച്ച് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
പൊലീസ് പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് വൻ തോതിൽ എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമാകും കൊച്ചി പൊലീസിന് കൈമാറുക. അതേസമയം, അശ്വന്തിന് കൊലക്കേസിൽ പങ്കില്ല എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.