നിഷാദ്
Posted On
date_range Updated On
date_range കാപ്പ കേസ്: ഒളിവിൽ കഴിഞ്ഞ പ്രതി ബംഗളൂരുവിൽ പിടിയിൽ
കൊട്ടിയം: കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊട്ടിയം പൊലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയായ കൊട്ടിയം തഴുത്തല വിളയിൽപുത്തൻവീട്ടിൽ 'പൊട്ടാസ്' എന്ന നിഷാദിനെ(34) ആണ് ബംഗളൂരുവിൽ ഒളിസങ്കേതത്തിൽനിന്ന് എസ്.എച്ച്.ഒ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാൾ ബംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഒളിത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.