Posted On
date_range Updated On
date_range മോഷണക്കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
കാക്കനാട്: മോഷണക്കേസിൽ അന്തർ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ബുർഹാബറി സ്വദേശിയായ മുഹമ്മദ് ആസാദിനെയാണ് (23) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിലെ 'സന' ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന അബ്ദുൽ റഹ്മാൻ എന്നയാളുടെ വീട്ടിൽനിന്ന് ജീവനക്കാരുടെ 74,100 രൂപ വിലവരുന്ന ആറ് മൊബൈൽ ഫോണുകളും 4500 രൂപയും കവർന്ന കേസിലാണ് നടപടി.
വെള്ളിയാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ഇതേ ഹോട്ടലിൽ മുമ്പ് ജോലിചെയ്തിരുന്ന ആസാദിനെ ദിവസങ്ങൾക്കുമുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.