പിടിയിലായ പ്രതികൾ

വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്: രണ്ടുപേർ പിടിയിൽ

മണ്ണാർക്കാട്: വടക്കുമണ്ണത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതികളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ആമയൂർ കടവിൽ വീട്ടിൽ നിസാർ (31), മൊറയൂർ ആനക്കല്ലിങ്കൽ വീട്ടിൽ സുബൈർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജൂൺ മൂന്നിന് രാത്രി ഒമ്പതിനാണ് പ്രതികൾ വടക്കുമണ്ണത്ത് മാവും എണ്ണക്കടികളും വിൽപന നടത്തുന്ന ശാന്തിയുടെ മാല പൊട്ടിച്ചത്. ബൈക്കിലെത്തിയ ഇവർ മാവ് ആവശ്യപ്പെട്ടു. ഇതെടുക്കാൻ അകത്തേക്ക് പോകവെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

മറ്റൊരു മോഷണം നടത്തിയതിനെ തുടർന്ന് തൃശൂർ ഒല്ലൂർ സ്റ്റേഷനിൽ ഈ പ്രതികൾ അറസ്റ്റിലായിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മണ്ണാർക്കാട്ടെത്തിച്ചത്. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. പണയം വെച്ച സ്വർണം സ്വകാര്യ ബാങ്കിൽനിന്ന് കണ്ടെത്തി. 

News Summary - Housewife's necklace theft case: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.