ക്രിസ്റ്റി ആൻറണി
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
കൊച്ചി: ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന 29കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ തുമ്പോളി പള്ളിക്കത്തയ്യിൽ ക്രിസ്റ്റി ആന്റണിയാണ് (29) അറസ്റ്റിലായത്. പ്രതി പലയിടങ്ങളിൽവെച്ച് പീഡിപ്പിച്ചെന്ന് കാട്ടിയാണ് യുവതി പരാതി നൽകിയത്.
ദുബൈയിൽ ജോലി കിട്ടിപ്പോയശേഷം അവിടെയെത്തിയും പീഡിപ്പിച്ചു. ദൃശ്യങ്ങൾ കാമറയിൽ പകർത്തി പലർക്കും അയച്ചുകൊടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.