അ​ജി​ത്ത്,​ അ​രു​ൺ, അ​ശ്വ​നി​കു​മാ​ര്‍, സു​ജി​ത്ത്

അമിതവേഗം ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച നാലംഗ സംഘം പിടിയിൽ

വ​ള്ളി​കു​ന്നം: അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി ആ​ക്ര​മി​ച്ച നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ല്‍ പേ​ര​ക്ക​ത്ത​റ​യി​ല്‍ സു​ജി​ത്ത് (22), സ​ഹോ​ദ​ര​ന്‍ അ​ജി​ത്ത്​ (20), ക​ടു​വി​നാ​ല്‍ അ​മ്പി​ളി ഭ​വ​ന​ത്തി​ല്‍ അ​ശ്വ​നി​കു​മാ​ര്‍ (25), പാ​വു​മ്പ വ​ട​ക്കു​മു​റി​യി​ല്‍ പ്ര​സ​ന്ന ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ (26) എ​ന്നി​വ​രാ​ണ് ​പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

പാ​വു​മ്പ ശ​ര​ത് ഭ​വ​നി​ല്‍ ശ​ര​ത്തി​നെ​യാ​ണ് ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വി​നും ബ​ന്ധു​വി​നും മ​ർ​ദ​ന​മേ​റ്റു. 22ന് ​രാ​ത്രി 11.45നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് മു​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ ബൈ​ക്കി​ല്‍ പോ​യ​ത് ചോ​ദ്യം ചെ​യ്ത​താ​യി​രു​ന്നു കാ​ര​ണം. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​നും നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Four arrested for assaulting youth who questioned over speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.