Posted On
date_range Updated On
date_range നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
നാദാപുരം: മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. താഴെ മുടവന്തേരി പറമ്പത്ത് സൂപ്പിയാണ് (65) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
മാനസികാസ്വാസ്ഥ്യമുള്ള മകൻ മുഹമ്മദലി ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവിനും കൈക്ക് വെട്ടേറ്റതായി നാട്ടുകാർ പറഞ്ഞു. കൈയിലെ ഞരമ്പ് മുറിച്ചനിലയിൽ മുഹമ്മദലിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.