Posted On
date_range Updated On
date_range എൽ.ഡി.എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു: അശ്ലീല ദൃശ്യങ്ങൾ, പരാതി
കൊല്ലം∙ കൊല്ലം എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകി.
2023 ഡിസംബർ 17ന് നവകേരള സദസ്സുമായി ബന്ധപ്പെട്ട ലൈവ് വിഡിയോ പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിനുശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വിഡിയോകളോ പോസ്റ്റുകളോ പേജിൽ വന്നിട്ടില്ല. ഈ മാസം 15നാണു ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.