സ​ക്ക​റി​യ

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ അത്താണിക്കൽ സ്വദേശി പെരുമൽകണ്ടി വീട്ടിൽ സക്കറിയ (35)യെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.

2023 ജൂൺ മാസം വെങ്ങാലി ജെട്ടി പാർക്കിന് സമീപത്തുനിന്നാണ് മയക്കുമരുന്ന് ഉപയോഗത്തിനിടെ ഇയാളെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാവാതെ ഒളിവിൽ പോവുകയായിരുന്നു. 

Tags:    
News Summary - Drug case suspect arrested after bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.