Posted On
date_range Updated On
date_range മയക്കുമരുന്ന്; രജിസ്റ്റർ ചെയ്തത് ഇരുന്നൂറോളം കേസുകൾ 244 പേര് അറസ്റ്റിലായി
ആലുവ: റൂറല്‍ ജില്ല പൊലീസ് നടത്തിയ മയക്കുമരുന്ന് പ്രത്യേക പരിശോധനയിൽ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് ഇരുന്നൂറോളം കേസുകൾ. 244 പേര് അറസ്റ്റിലായി. മയക്കുമരുന്ന് നിരോധന നിയമപ്രകാരം 66 കേസുകളും 81 അറസ്റ്റും നടന്നു.
അബ്കാരി നിയമപ്രകാരം 50 കേസുകളും 80 അറസ്റ്റും നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തിയതിന് 83 കേസുകളിലായി 83 അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ ജില്ലയിലെ 34 പൊലീസ് സ്റ്റേഷന് പരിധിയിലും റെയ്ഡ് നടന്നു. പെരുമ്പാവൂരിൽനിന്നുമാത്രം ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.