ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലെ വിലാസം കണ്ടെത്താൻ സഹായം ചോദിച്ച ഡെലിവറി ഏജന്റിനെ യുവതി കത്തികൊണ്ട് ആക്രമിച്ചു. ദ്വാരകയിലെ സെക്ടർ 23ൽ വെള്ളിയാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ൃയുവാവിനെ യുവതി നാലുതവണ കത്തികൊണ്ട് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. യുവാവ് സഹായം ചോദിച്ചയുടൻ സ്ത്രീ കത്തിയുമായി ആക്രമിക്കുകയായിരുന്നു. പിന്നീട് യുവാവിന്റെ സ്കൂട്ടറിന്റെ താക്കോൽ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടർ നിലത്തേക്ക് തള്ളിയിട്ടു.
ഇരുവരും തമ്മിലുള്ള വഴക്കിൽ സമീപത്തുള്ളവർ ഇടപെടാനെത്തിയപ്പോഴും യുവതി കത്തികാട്ടി ഭീഷണിപ്പെടുത്തി. യുവാവിന്റെ സ്കൂട്ടറിന്റെ ടയർ കത്തിയുപയോഗിച്ച് മുറിക്കാനും ശ്രമിക്കുന്നുണ്ട്. കത്തി പിടിച്ചുമാറ്റിയശേഷം വടിയുപയോഗിച്ച് പൊലീസ് വാഹനം ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 42 വയസുള്ള സ്ത്രീ ഫ്ലാറ്റിൽ തനിച്ചു താമസിക്കുകയാണെന്നും അയൽക്കാരുമായി ഇവർ ഇത്തരത്തിൽ നിരന്തരം വഴക്കിടാറുണ്ടെന്നും റിപ്പോർട്ടുണ്ട്.ഗോലു എന്നാണ് ഡെലിവറി ഏജന്റിന്റെ പേര്. ഗോലു ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.