കറ്റാനം: ലഹരി വിൽപ്പനക്കിടെ പൊലീസ് പിടികൂടിയ കച്ചവടക്കാരനെ കോടതി ശിക്ഷിച്ചു. വള്ളികുന്നം കടുവിനാൽ മലവിളവടക്കതിൽ സഞ്ജുവിനാണ് (34) 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
84.24 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസിലാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി പി.പി. പൂജ ശിക്ഷ വിധിച്ചത്. 2023 മേയ് 19ന് കായംകുളം കമലാലയം ജങ്ഷന് സമീപം എം.ഡി.എം.എ വിൽക്കുന്നതിനിടെയാണ് ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാളെ തടവിൽ പാർപ്പിച്ചാണ് കുറ്റവിചാരണ നടത്തിയത്.
19 സാക്ഷികളെ വിസ്തരിച്ച കേസിൽ 52 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.