വിൽസൺ
Posted On
date_range Updated On
date_range പീഡനം: പ്രതിക്ക് കഠിനതടവ്
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 26 വർഷവും 1,35,000 രൂപ പിഴയും ശിക്ഷ. കോട്ടാങ്ങൽ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വീട്ടിൽ വിൽസണിനെയാണ് (60) പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ ടി.പി. ശശികുമാർ രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പെട്ടി ഇൻസ്പെക്ടർ മനോജ് കുമാർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് റോഷൻ തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.