ഡൽഹിയിൽ രണ്ടുവയസുകാരനെ യുവാവ് ബാൽകണിയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് രണ്ടുവയസുകാരനെ ബാൽകണിയിൽ നിന്ന് വലിച്ചെറിഞ്ഞു. തുടർന്ന് യുവാവും ബാൽകണിയിൽ നിന്ന് താഴേക്ക് ചാടി.

പരിക്കേറ്റ കുട്ടിയെയും യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ കൽകജിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവാവ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് ആത്മഹത്യ ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസവും ഡൽഹിയിൽ സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. അഞ്ചാംക്ലാസ് വിദ്യാർഥിനിയെ അധ്യാപികയാണ് സ്കൂളിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - Delhi man throws 2year old son from balcony, jumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.