ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23കാരൻ ജീവനൊടുക്കി

ന്യൂഡൽഹി: 43 വയസുകാരിയെ വീടിനു സമീപം 23 വയസുള്ള യുവാവ് വെടിവെച്ചുകൊന്നു. മിനിറ്റുകൾക്കകം അതേ തോക്കുപയോഗിച്ച് യുവാവും സ്വയം വെടിവെച്ച് മരിച്ചു. ഡൽഹിയിലെ വൈശാലിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡൽഹിയിൽ കുടുംബവുമൊത്ത് ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്ന ആശിഷ് ആണ് വീട്ടമ്മയായ രേണുവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

രണ്ട് വർഷം മുമ്പാണ് ഇരുവരും ഒരു പ്രാദേശിക ജിംനാസ്റ്റിക് കേന്ദ്രത്തിൽ ​വെച്ച് കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള സൗഹൃദം കൊല്ലപ്പെട്ട രേണു ഗോയലിന്റെ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നില്ല. ആശിഷിന്റെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്.

രേണുവിന് മൂന്ന് മക്കളുണ്ട്. വസ്തു ഇടപാട്കാരനാണ് ഭർത്താവ്. യു.പി സ്വദേശികളാണ് ആശിഷിന്റെ കുടുംബം. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെ എതിർപ്പ് മൂലം യുവാവുമായുള്ള സൗഹൃദം രേണു അവസാനിപ്പിക്കാൻ ശ്രമിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

Tags:    
News Summary - Delhi man shoots woman dead, kills self minutes later with same weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.