ഡൽഹിയിൽ യുവാവിനെ ​കൊലപ്പെടുത്തി ഓടയിലിട്ടു; ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഉത്തം നഗർ മേഖലയിലാണ് സംഭവം. ശുഭം, ഭാര്യ ഫതമ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സണ്ണി എന്നയാളെ പൊലീസ് ​തിരയുകയാണ്.

ഉത്തംനഗറിലെ ശിവ് വിഹാറിലെ കാനയിൽ വലിയ ബാഗ് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ബാഗ് പുറത്തെടുത്ത് പരിശോധിച്ചപ്പോൾ 30 വയസിനു താഴെ പ്രായമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വികാസ് നഗർ സ്വദേശിയായ ഉമേഷ് ആണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Delhi couple arrested for killing man, dumping body in drain says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.