റി​ബ്സ​ൻ

ബലാത്സംഗക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കഴക്കൂട്ടം: കഴക്കൂട്ടത്ത് ജോലിക്കെത്തിയ 23കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മേനംകുളം കൽപന ബ്രാഞ്ച് സെക്രട്ടറി കനാൽ പുറമ്പോക്ക് ആറ്റരികത്ത് വീട്ടിൽ റിബ്സനാണ് (32) അറസ്റ്റിലായത്.കഴക്കൂട്ടത്തെ സ്പായിലായിരുന്നു പീഡനം. കഴിഞ്ഞ ഒന്നിനാണ് പാലക്കാട് സ്വദേശിനി കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. കഴക്കൂട്ടത്തെ സ്ഥാപനത്തിൽ ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവായി ജോലിനൽകാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ആലപ്പുഴ സ്വദേശിനി അശ്വതി എന്ന സുഹൃത്ത് വഴിയാണ് തിരുവനന്തപുരത്ത് എത്തിയത്. യുവതിയെ അനുനയത്തിൽ സ്പായിലേക്ക് വിളിച്ചുവരുത്തി.

തുടർന്ന് ഇടപാടുകാരനായ റിപ്സനെ അശ്വതി വിളിച്ചുവരുത്തി. പ്രതി സ്പായിൽവെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും വായപൊത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിൽ അഭയം തേടി. മാനസികമായി തകർന്ന പെൺകുട്ടി ഭർത്താവിനോട് വിവരം പറയുകയും കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വ്യക്തത വരുത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിയെയും ഇടനിലക്കാരിയെയും ചേർത്താണ് കേസെടുതത്തത്. ഇടനിലക്കാരി അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ശനിയാഴ്ച രാവിലെയോടെ കഴക്കൂട്ടത്ത് എത്തിക്കും. റിബ്സനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - CPM branch secretary arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.