Posted On
date_range Updated On
date_range വനത്തിലെ അസ്ഥികൂടം: ആളെ തിരിച്ചറിഞ്ഞു
കാഞ്ഞങ്ങാട്: വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. നാലുമാസം മുമ്പ് കാണാതായ ഭീമനടി മൗക്കോട് കക്കോടിയിലെ മാത്യു തോമസിന്റെ(56)താണ് അസ്ഥികൂടമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടത്തി മാത്യുവിെന്റ തന്നെയാണോയെന്ന് ഉറപ്പാക്കിയ ശേഷമേ പൊലീസ് കേസ് അവസാനിപ്പിക്കുകയുള്ളൂ.
കൈയിലെ സ്റ്റീൽ വളയും വസ്ത്രവും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മാർച്ച് മുതലാണ് മാത്യു തോമസിനെ കാണാതായത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനകത്താണ് കഴിഞ്ഞ ദിവസം രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ച ശേഷം മൃതദേഹം അഴുകി നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. ബന്ധുക്കൾ അസ്ഥികൂടം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.