ന്യൂഡൽഹി: ദമ്പതികൾ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞതായി പൊലീസ്. ഡൽഹിയിലെ നജഫ്ഗഢിൽ ചൊവ്വാഴ്ചയാണ് സംഭവം. ദമ്പതികൾ വയോധികയിൽ നിന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചടക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അനിൽ ആര്യയും ഭാര്യ തനുവും കുറ്റം സമ്മതിച്ചതായും മൃതശരീരം കഷണങ്ങളാക്കിയ ശേഷം നജഫ്ഗഢ് കനാലിൽ തള്ളുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് മീണ വ്യക്തമാക്കി. പൊലീസ് കനാലിൽ നിന്ന് 75കാരിയുടെ മൃതദേഹം പുറത്തെടുത്തു.
മരിച്ച സ്ത്രീ കടംവാങ്ങിയ പണം സ്ഥിരമായി മടക്കി ചോദിച്ചിരുന്നതായി ഇവന്‍റ് മാനേജ്മെന്റ് കമ്പനി ജോലിക്കാരനായ അനിൽ പൊലീസിന് മൊഴി നൽകി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ദമ്പതികൾ വയോധികയെ വകവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.