Posted On
date_range Updated On
date_range ആറ് വയസ്സുകാരിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
മാവൂർ: ആറു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയയാളെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കായലം സ്വദേശി പുത്തില്ലംപറമ്പ് വീട്ടിൽ വിനോദ് കുമാറാണ് (52) പിടിയിലായത്.
2025 ജൂൺമുതൽ പല ദിവസങ്ങളിലായി ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽവെച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ റൂബി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.