പേരാവൂരിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പേരാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ . മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി. വിഷ്ണുവിനെയാണ് ( 24 ) പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

വിഷ്ണുവുമായി പ്രണയത്തിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്‌. 2025 ജൂലൈ 27 ന് പൊള്ളലേറ്റ പെൺകുട്ടി 31 ന് ആണ് മരിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റെന്നായിരുന്നു ആദ്യ വിവരം. പിന്നീട് വീട്ടുകാരുടെ മൊഴിയിൽ നിന്നു ലഭിച്ച സൂചനകളെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതാണെന്ന് കണ്ടെത്തിയത്.

പെൺകുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് അറസ്‌റ്റ്‌. പേരാവൂർ എസ്.എച്ച്.ഒ.എം.പി. വിനീഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth arrested in Peravoor girl's suicide case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.