കൊല്ലപ്പെട്ട കാജൽ

ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പൊലീസുകാരി കൊല്ലപ്പെട്ടു

ന്യൂ ഡൽഹി: ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഡൽഹി പൊലീസിലെ സ്വാറ്റ് കമാൻഡോ ആയിരുന്ന കാജൽ ചൗധരി (24) യാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭർത്താവ് അങ്കുറുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രതിരോധ വകുപ്പിലെ ക്ലർക്കാണ് അങ്കുർ. ജനുവരി 22നാണ് സംഭവം. കാജലിനെ തലക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

2022ലാണ് കാജൽ ഡൽഹി പൊലീസിൽ നിയമിതയാകുന്നത്. നിലവിൽ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (സ്വാറ്റ്) വിഭാഗത്തിലാണ് സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നത്. 2023ലാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഒന്നര വയസുള്ള മകനുണ്ട്. 

Tags:    
News Summary - Delhi SWAT Commando Brutally Murdered With Dumbbell By Husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.