സൂര്യകാന്ത്
മൊഹന്തി
Posted On
date_range Updated On
date_range കോളജ് കാന്റീൻ നടത്തിപ്പുകാരൻ കഞ്ചാവുമായി പിടിയിൽ
വീരാജ്പേട്ട: കോളജുകളിൽ കാന്റീനുകൾ കരാറടിസ്ഥാനത്തിൽ നടത്തിവരുന്ന ഒഡിഷ സ്വദേശി കഞ്ചാവുമായി പിടിയിൽ. സൂര്യകാന്ത് മൊഹന്തിനെയാണ് (36) വീരാജ്പേട്ട ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ആറര കിലോ കഞ്ചാവ്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.
വിദ്യാർഥികളെ ലക്ഷ്യംവെച്ച് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കാമ്പസുകളിൽ വിതരണം ചെയ്യുന്നതായി മൊഹന്തിക്കെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു. കഞ്ചാവുമായി ബിട്ടംഗാല-പെരുമ്പാടി ബൈപാസ് റോഡിൽ കാറിൽ സഞ്ചരിക്കവെയാണ് ഇയാൾ പൊലീസ് വലയിലായത്.
കോടതിയിൽ ഹാജരാക്കിയ മൊഹന്തിയെ രണ്ടാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജന രാജേ അറസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.