ജോബിൻ, എം.പി നിയാസ്, എ. ഷറഫു, ഷഹിദ് കുന്നുമ്മൽ
പുൽപള്ളി/പടിഞ്ഞാറത്തറ: പുൽപള്ളിയിലും പടിഞ്ഞാറത്തറയിലുമായി കഞ്ചാവുമായി നാലുപേർ പിടിയിൽ. ഇവരിൽനിന്നായി ആകെ മൂന്നു കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. പുൽപള്ളി പെരിക്കല്ലൂർ തോണിക്കടവിൽ പൊലീസ് പട്രോളിങ്ങിനിടെ ഒരു കിലോ കഞ്ചാവുമായി അഞ്ചുകുന്ന് ഏച്ചോം മൂഴയിൽ വീട്ടിൽ ജോബിനെ അറസ്റ്റ് ചെയ്തു. വിൽപനക്കായി കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.
പുൽപള്ളി ഇൻസ്പെക്ടർ അനന്ത കൃഷ്ണനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കാപ്പുണ്ടിക്കവലയിൽ വിൽപനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മാനന്തവാടി അമ്പുകുത്തി സജ്ന മൻസിൽ എ. ഷറഫു, വൈത്തിരി പെരുന്തട്ട മണ്ടേപുരം എം.പി നിയാസ്, കോഴിക്കോട് പെരുവണ്ണാമുഴി ചക്കിട്ടപ്പാറ ഷഹിദ് കുന്നുമ്മൽ എന്നിവർ പിടിയിലായി. പടിഞ്ഞാറത്തറ എസ്.ഐ പി.എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.